ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘കുറുപ്പ്’ എന്ന സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ദുല്‍ഖറിന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ്‌ രാജേന്ദ്രന്‍ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ഷൈന്‍ ടോം ചാക്കോയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റര്‍ ആണ് പുറത്തിറങ്ങിയത്.വര്‍ഷങ്ങളായി കേരളം തിരയുന്ന പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത് . വേഫെയറര്‍ ഫിലിംസിന്റെയും എം സ്റ്റാര്‍ ഫിലിംസിന്റെയും ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്‌. ദുല്‍ഖറിന് പുറമെ ഇന്ദ്രജിത്‌ സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്‌. നിമിഷ്‌ രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്‌ സുഷിന്‍ ശ്യാം ആണ്. ദേശീയ പുരസ്കാര ജേതാവ് വിനേഷ് ബംഗ്ലാനാണ് കലാസംവിധാനം.

Comments (0)
Add Comment