പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരന്‍ താരന്‍ അകറ്റാന്‍ വഴികള്‍

മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്ബോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി കാണുന്നത്. പല കാരണങ്ങള്‍ കൊണ്ട് താരന്‍ ഉണ്ടാകാം. തോളിലും പിന്‍ കഴുത്തിലുമൊക്കെ താരന്‍ കൊഴിഞ്ഞു വീഴുന്നത് മിക്കയാളുകളിലും ആത്മവിശ്വാസക്കുറവിനും കാരണമാകാറുണ്ട്.പഴത്തിലെ ഘടകങ്ങള്‍ താരനെ ഇല്ലാതാക്കാന്‍ നല്ലതാണ്. അതുപോലെ തന്നെ ഒലീവ് ഓയില്‍ മുടിയുടെ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ പഴം- ഒലീവ് ഓയില്‍ ഹെയര്‍‌ മാസ്ക് താരനെ നിയന്ത്രിക്കാനും മുടിയുടെ വളര്‍ച്ചയ്ക്കും ഏറേ സഹായകമാണ്. ഈ മാസ്ക് ഉണ്ടാക്കാനായി രണ്ട് പഴുത്ത പഴം, കുറച്ച്‌ ഒലീവ് ഓയില്‍, അര ടീസ്പൂണ്‍ തേന്‍ എന്നിവയാണ് എടുക്കേണ്ടത്.പഴം നന്നായി ചതച്ചതിലേയ്ക്ക് ഒലീവ് ഓയില്‍, തേന്‍ എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യാം. ശേഷം ഈ മാസ്ക് തലമുടിയില്‍ പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണ ഇങ്ങനെ ചെയ്യുന്നത് താരന്‍ അകറ്റാനും മുടിയുടെ കരുത്ത് വര്‍ധിക്കാനും സഹായിക്കും.

Comments (0)
Add Comment