പുതിയ നോക്കിയ ഫീച്ചര്‍ ഫോണ്‍ 4ജി കരുത്തോടെ ഇറക്കാന്‍ എച്ച്‌ എം ഡി ഗ്ലോബല്‍ തയ്യാറെടുക്കുന്നു

ഇതിന്റെ പേര് ടി എ- 1278 എന്നാണ്. 1150 എം എ എച്ച്‌ ബാറ്ററി, 64 എം ബി റാം, 128 എം ബി ഇന്റേണല്‍ സ്റ്റോറേജ്, മൈക്രോ എസ് ഡി കാര്‍ഡിലൂടെ 32ജിബി തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. 2.4 ഇഞ്ച് ടി എഫ് ടി ഡിസ്‌പ്ലേയാണുണ്ടാകുക. ടര്‍ഖോയിസ്, കറുപ്പ് നിറങ്ങളില്‍ ലഭ്യമാകും.യു എസ് ബി കേബിള്‍, ജി എസ് എം- 4ജി എല്‍ ടി ഇ, ബ്ലൂടൂത്ത്, എഫ് എം റേഡിയോ എന്നിവയുമുണ്ടാകും. മൂന്ന് തരത്തിലുള്ള 4ജി ഫീച്ചര്‍ ഫോണുകളും നോക്കിയ തയ്യാറാക്കുന്നുണ്ട്.

Comments (0)
Add Comment