പ്ലസ്‌വണ്‍ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് 28 ന് രാവിലെ 10ന്

ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം 28 മുതല്‍ ഒക്ടോബര്‍ 6 വരെ കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടക്കും . അലോട്ട്മെന്‍റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results എന്ന ലിങ്കില്‍ ലഭ്യമാകും .അലോട്ട്മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന അലോട്ട്മെന്‍റ് ലെറ്ററിലെ നിര്‍ദിഷ്ട തീയതിയിലും സമയത്തും അലോട്ട്മെന്‍റ് ലഭിച്ച സ്കൂളില്‍ രക്ഷാകര്‍ത്താവിനോടൊപ്പം എത്തേണ്ടതാണ് . സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതമാണ് ഹാജരാകേണ്ടത് . വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്‍റ് ലെറ്റര്‍ അലോട്ട്മെന്റ് ലഭിച്ച സ്കൂളില്‍ നിന്നും പ്രിന്‍റ് എടുത്ത് അഡ്മിഷന്‍ സമയത്ത് നല്‍കും . അലോട്ട്മെന്‍റ് ലഭിക്കുന്നവര്‍ ഫീസടച്ച്‌ സ്ഥിരപ്രവേശനം നേടേണ്ടതാണ് .ഒന്നാം അലോട്ട്മെന്‍റില്‍ താല്‍ക്കാലിക പ്രവേശനം നേടിയവര്‍ക്ക് ഈ അലോട്ട്മെന്‍റില്‍ മാറ്റമൊന്നും ഇല്ലെങ്കില്‍ സ്ഥിരപ്രവേശനം നേടണം. ഉയര്‍ന്ന ഓപ്ഷനിലോ പുതുതായോ അലോട്ട്മെന്‍റ് ലഭിച്ച വിദ്യാര്‍ഥികള്‍ അലോട്ട്മെന്‍റ് ലെറ്ററിലെ നിര്‍ദിഷ്ട സമയത്ത് സ്ഥിര പ്രവേശനം നേടണം . പ്രവേശന സമയത്ത് ജനറല്‍ റവന്യൂവില്‍ അടയ്ക്കേണ്ട ഫീസ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുശേഷം കാന്‍ഡിഡേറ്റ് ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അടയ്ക്കാം . ഇത്തരത്തില്‍ ഓണ്‍ലൈനായി ഫീസടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് സ്കൂളില്‍ ഫീസടയ്ക്കാം .സ്പോര്‍ട്സ് അടക്കം വിവിധ ക്വോട്ടകളില്‍ പ്രവേശനത്തിന് അര്‍ഹത നേടുന്ന വിദ്യാര്‍ഥികള്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായ ക്വോട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കണം. പ്രവേശന നടപടികള്‍ ഒരേ കാലയളവില്‍ നടക്കുന്നതിനാല്‍ ഏതെങ്കിലും ഒരു ക്വാട്ടയില്‍ പ്രവേശനം നേടിയാല്‍ മറ്റൊരു ക്വോട്ടയിലേക്ക് പ്രവേശനം മാറ്റാനാകില്ല. ഇതുവരെ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് രണ്ടാമത്തെ അലോട്ട്മെന്‍റിനു ശേഷം സപ്ലിമെന്‍ററി അലോട്ട്മെന്‍റിനായി പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. മുഖ്യഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതു മൂലവും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനാലും അലോട്ട്മെന്‍റിന് പരിഗണിക്കാത്ത അപേക്ഷകര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കാം. മുഖ്യഘട്ടത്തില്‍ അപേക്ഷിച്ചിട്ടും അലോട്ട്മെന്‍റ് ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്മെന്‍റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കിയും നല്‍കാം.മുഖ്യഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിച്ചിട്ടും തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാല്‍ പ്രവേശനംലഭിക്കാത്തവര്‍ക്കും ഈ അവസരത്തില്‍ തെറ്റു തിരുത്തി അപേക്ഷ പുതുക്കി സമര്‍പ്പിക്കാം . സപ്ലിമെന്ററി അലോട്ട്മെന്‍റിനായുള്ള വേക്കന്‍സിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയ പരിധിക്കുശേഷം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.സ്പോര്‍ട്സ് ക്വോട്ട അലോട്ട്മെന്റ് റിസല്‍ട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് വിവരങ്ങള്‍ അഡ്മിഷന്‍ വെബ്സൈറ്റിലെ Candidate Login-Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. അഡ്മിഷന്‍ 28 മുതല്‍ ഒക്ടോബര്‍ 1 വരെ ആയിരിക്കും .

Comments (0)
Add Comment