പ്ല​സ് വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ദ്യ​ഘ​ട്ട അ​ലോ​ട്ട്മെന്‍റി​ല്‍ ജി​ല്ല​യി​ല്‍​നി​ന്ന് 17182 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ചു

34925 പേ​രാ​ണ് പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന്​ ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി അ​പേ​ക്ഷി​ച്ച​ത്. 19941 സീ​റ്റാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. 2759 സീ​റ്റു​ക​ളാ​ണ് ബാ​ക്കി​യു​ള്ള​ത്. ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ 9847 സീ​റ്റി​ലും അ​ലോ​ട്ട്മെന്‍റ് പൂ​ര്‍​ത്തി​യാ​യി.ഇൗ​ഴ​വ, തി​യ്യ, ബി​ല്ല​വ വി​ഭാ​ഗ​ത്തി​ല്‍ 855ല്‍ 852​ഉം മു​സ്​​ലിം വി​ഭാ​ഗ​ത്തി​ല്‍ 816ല്‍ 815 ​സീ​റ്റി​ലും ആ​ദ്യ​ഘ​ട്ട അ​ലോ​ട്ട്മെന്‍റി​ല്‍ ഉ​ള്‍​പ്പെ​ട്ടു. എ​ല്‍.​സി, എ​സ്.​ഐ.​യു.​സി, ആം​ഗ്ലോ ഇ​ന്ത്യ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ 24, കൃ​സ്​​ത്യ​ന്‍ ഒ.​ബി.​സി -11, ഹി​ന്ദു ഒ.​ബി.​സി -ആ​റ്, എ​സ്.​സി -118, എ​സ്.​ടി -1851, ഡി​ഫ​റ​ന്‍​റ്ലി ഏ​ബി​ള്‍​ഡ് -211, ബ്ലൈ​ന്‍​ഡ് -50, ധീ​വ​ര -124, വി​ശ്വ​ക​ര്‍​മ -ഒ​ന്ന്, കു​ശ​വ​ന്‍ -134, കു​ഡും​ബി -149 എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ദ്യ അ​ലോ​ട്ട്െ​മ​ന്‍​റി​നു​ശേ​ഷം ഒ​ഴി​വു​ള്ള സം​വ​ര​ണ സീ​റ്റു​ക​ള്‍. മു​ന്നാ​ക്ക​സം​വ​ര​ണം വ​ഴി​യു​ള്ള 1185 സീ​റ്റു​ക​ളി​ല്‍ 1109 എ​ണ്ണം ആ​ദ്യ അ​ലോ​ട്ട്മെന്‍റി​ല്‍ ഉ​ള്‍​പ്പെ​ട്ടു. ശേ​ഷി​ക്കു​ന്ന 76 സീ​റ്റ് ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റും.ആ​ദ്യ അ​ലോ​ട്ട്െ​മ​ന്‍​റി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍​ക്ക് 19 വ​രെ​യാ​ണ് പ്ര​വേ​ശ​നം.ഒ​ന്നാ​മ​ത്തെ ഓ​പ്ഷ​ന്‍ ല​ഭി​ച്ച​വ​ര്‍ ഫീ​സ​ട​ച്ച്‌ സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. മ​റ്റ് ഓ​പ്ഷ​നു​ക​ളി​ല്‍ അ​ലോ​ട്ട്മെന്‍റ് ല​ഭി​ക്കു​ന്ന​വ​ര്‍​ക്ക് താ​ല്‍​ക്കാ​ലി​ക പ്ര​വേ​ശ​ന​മോ സ്ഥി​രം​പ്ര​വേ​ശ​ന​മോ നേ​ടാം. താ​ല്‍​ക്കാ​ലി​ക പ്ര​വേ​ശ​ന​ത്തി​ന്​ ഫീ​സ് അ​ട​ക്കേ​ണ്ട. അ​ലോ​ട്ട്മെന്‍റ് ല​ഭി​ച്ചി​ട്ടും താ​ല്‍​ക്കാ​ലി​ക പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രെ അ​ടു​ത്ത​ഘ​ട്ട​ത്തി​ല്‍ പ​രി​ഗ​ണി​ക്കി​ല്ല.ക​െ​ണ്ട​യ്ന്‍​മെന്‍റ് സോ​ണി​ലു​ള്ള​വ​ര്‍​ക്കും കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കും പ്ര​വേ​ശ​ന​ത്തിെന്‍റ അ​വ​സാ​ന തീ​യ​തി​ക്ക്​ മു​മ്ബാ​യി സ്കൂ​ളു​ക​ളി​ല്‍ ഹാ​ജ​രാ​കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ ഒ​ണ്‍​ലൈ​നാ​യി പ്ര​വേ​ശ​നം നേ​ടാ​നു​ള്ള സൗ​ക​ര്യം വ്യാ​ഴാ​ഴ്ച മു​ത​ല്‍ ല​ഭ്യ​മാ​കും.കാ​ന്‍​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ online joining ലി​ങ്കി​ലൂ​ടെ പ്ര​വേ​ശ​ന​ത്തി​ന്​ ഹാ​ജ​രാ​ക്കേ​ണ്ട സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്കാ​ന്‍​ഡ് കോ​പ്പി​ക​ള്‍ അ​പ്​​ലോ​ഡ് ചെ​യ്യാം. ഇ​ത്ത​ര​ത്തി​ല്‍ അ​പ്​​ലോ​ഡ് ചെ​യ്താ​ല്‍ അ​ലോ​ട്ട്മെന്‍റ് ല​ഭി​ച്ച സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഓ​ണ്‍​ലൈ​നാ​യി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വേ​രി​ഫൈ ചെ​യ്ത് പ്ര​വേ​ശ​ന അ​നു​മ​തി ന​ല്‍​കും. പ്രി​ന്‍​സി​പ്പ​ലിെന്‍റ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ ഫീ​സ് ഓ​ണ്‍​ലൈ​നാ​യി കാ​ന്‍​ഡി​ഡേ​റ്റ് ലോ​ഗി​നി​ലെ fee payment ലി​ങ്കി​ലൂ​ടെ അ​ട​യ്​​ക്ക​ണം.

Comments (0)
Add Comment