ബാഴ്‌സലോണ വിടാനുള്ള മെസ്സിയുടെ തീരുമാനത്തില്‍ ധാരണയാകാതെ ചര്‍ച്ച നീളുന്നു

മെസ്സിയുടെ മാനേജറും പിതാവുമായ ജോര്‍ഗേ മെസ്സിയും ബാഴ്‌സലോണ ക്ലബ്ബ് അധികൃതരും തമ്മിലുള്ള ചര്‍ച്ചയാണ് ധാരണയാകാതെ അനിശ്ചിതത്വത്തിലായത്. രണ്ടു വര്‍ഷത്തേക്ക് കരാര്‍ നീട്ടാമെന്ന വ്യവസ്ഥയാണ് ബാഴ്സലോണ ക്ലബ്ബ് മുന്നോട്ടുവച്ചത്. എന്നാല്‍ മെസ്സിയുടെ ആഗ്രഹം ടീം വിടാനാണെന്നും ജോര്‍ഗേ അഭിപ്രായപ്പെട്ടു. എന്നാല്‍ നഷ്ടപരിഹാരം തരണമെന്ന ക്ലബ്ബിന്റെ ആവശ്യം മെസ്സിയുടെ അച്ഛന്‍ ജോര്‍ഗേ അംഗീകരിച്ചില്ല. ഒപ്പം മെസ്സി നേരിട്ട് ക്ലബ്ബുമായി സംസാരിക്കണമെന്നും ചര്‍ച്ചയില്‍ ക്ലബ്ബ് അധികൃതര്‍ ശഠിച്ചുവെന്നാണ് റിപ്പോര്‍ട്ട്.സ്പാനിഷ് ലീഗിലും ചാമ്ബ്യന്‍സ് ലീഗിലും പിന്നാക്കം പോയതോടെയാണ് മെസ്സി ക്ലബ്ബ് വിടുന്നു എന്ന ഊഹാപോഹം ശക്തമായത്. കഴിഞ്ഞ മാസം ചാമ്ബ്യന്‍സ് ലീഗ് കഴിഞ്ഞയുടന്‍ മെസ്സി ക്ലബ്ബിന് ഫാക്‌സ് സന്ദേശം അയച്ചതോടെ കാര്യങ്ങള്‍ സത്യമാണെന്നും ആരാധകര്‍ ഉറപ്പിച്ചു. മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തന്റെ മുന്‍കാല പരിശീലകന്‍ ഗാര്‍ഡിയോളയ്‌ക്കൊപ്പം ചേരുമെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകളും പ്രചരിച്ചു. ഇതിനിടെയാണ് ഒരാഴ്ച മുമ്ബ് മെസ്സിയുടെ പിതാവും മാനേജറുമായ ജോര്‍ജീ മെസ്സി ബാഴ്‌സലോണയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

Comments (0)
Add Comment