94 വയസായിരുന്നു. തിങ്കളാഴ്ച സിയാറ്റിലിലെ ഹൂഡ് കനാലിലുള്ള വീട്ടിലായിരുന്നു അന്ത്യം.അല്‍ഷിമേഴ്സ് ബാധിതനായി ചികിത്സയില്‍ കഴിഞ്ഞു വരികയായിരുന്നുവെന്ന് കുടുംബം പ്രസ്താവനയില്‍ പറഞ്ഞു.’എന്‍െറ പിതാവായിരുന്നു യഥാര്‍ഥ ബില്‍ ഗേറ്റ്സ്. ഞാന്‍ എന്താവണമെന്ന് ശ്രമിച്ചോ അതായിരുന്നു അദ്ദേഹം. ഓരോ ദിവസവും എനിക്ക് അദ്ദേഹത്തെ മിസ് ചെയ്യും’- ബില്‍ ഗേറ്റ്സ് ട്വീറ്റ് ചെയ്തു. അച്ഛന്‍െറ ജ്ഞാനം, ഔദാര്യം, സമാനുഭാവം, വിനയം എന്നിവ ലോകമെമ്ബാടുമുള്ള ആളുകളെ വളരെയധികം സ്വാധീനിച്ചതായി ബില്‍ ഗേറ്റ്സ് പറഞ്ഞു.
1925 നവംബര്‍ 30ന് വാഷിങ്ടണിലായിരുന്നു ബില്‍ ഗേറ്റ്സ് സീനിയറിന്‍െറ ജനനം. ബില്‍ ഗേറ്റ്സിന്‍െറ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയത് പിതാവാണെന്ന് ബില്‍ ഗേറ്റ്സ് ജൂനിയര്‍ ഓര്‍ത്തു. 1994ലാണ് ബില്‍ ഗേറ്റ്സ് സീനിയറും മകനും മരുമകള്‍ മെലിന്‍ഡയും സംയുക്തമായാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.’പിതാവില്ലാതെ ബില്‍ ആന്‍ഡ് മെലിന്‍ഡ ഫൗണ്ടേഷന് ഇന്നത്തെ നിലയില്‍ എത്തില്ലായിരുന്നു. മറ്റൊരെക്കാളും ഉപരി അദ്ദേഹമാണ് ഫൗണ്ടേഷന്‍െറ മൂല്യങ്ങള്‍ രൂപപ്പെടുത്തി എടുത്തത്. അന്തസ്സുള്ള വ്യക്തിയായിരുന്ന അദ്ദേഹം കപടമായ കാര്യങ്ങള്‍ എന്നും വെറുത്തിരുന്നു’- ബില്‍ ഗേറ്റ്സ് പ്രസ്താവനയില്‍ പറഞ്ഞു. ക്രിസ്റ്റ്യന്‍ ബ്ലേക്ക്, എലിസബത്ത് മക്ഫീ എന്നിവരാണ് മക്കള്‍. എട്ട് പേരക്കുട്ടികളുണ്ട്.