സ്റ്റേഡിയങ്ങളുടെ ശേഷിയുടെ 30 ശതമാനം വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയതായി മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അതത് വേദികള്‍ക്കായി ഏത് പ്രോട്ടോക്കോളുകള്‍ സ്വീകരിക്കണമെന്ന് സ്റ്റേഡിയം ഓപ്പറേറ്റര്‍മാരും പ്രാദേശിക അധികാരികളും തീരുമാനിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.സ്റ്റേഡിയങ്ങള്‍ വീണ്ടും തുറക്കാന്‍ സമയപരിധി നല്‍കിയിട്ടില്ല, എന്നാല്‍ ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (സിബിഎഫ്) പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനുമുമ്ബ് ക്ലബ്ബുകളുമായി തീരുമാനം ചര്‍ച്ച ചെയ്യുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ നീക്കത്തിന് ബന്ധപ്പെട്ട സംസ്ഥാന, മുനിസിപ്പല്‍ അധികൃതരുടെ അംഗീകാരവും ആവശ്യമാണ്. ഉയര്‍ന്ന കൊറോണ വൈറസ് അണുബാധ നിരക്ക് ചൂണ്ടിക്കാട്ടി ചില ക്ലബ്ബുകളും പ്രാദേശിക സര്‍ക്കാരുകളും ഇതിനകം തന്നെ ഈ നിര്‍ദ്ദേശത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.