മൂന്ന് ദിവസത്തിനുള്ളില്‍ 19000ല്‍ അധികം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വൈറസ് അതിവേഗം പടരുന്ന സംസ്ഥാനമായി കേരളം മാറി

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തില്‍ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം കുറവാണെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയായി പുതിയ കേസുകളുടെ ശരാശരി നിരക്കില്‍ കേരളം മുന്നിലാണ്.കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് 35,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1.61 ലക്ഷമായി. കേസുകളുടെ നിലവിലെ വളര്‍ച്ചാ നിരക്ക് പ്രതിദിനം 3.51 ശതമാനമാണ്. ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ദേശീയ നിരക്ക് പ്രതിദിനം 1.53 ശതമാനമാണ്. ഇതിന്റെ ഇരട്ടിയോളം വരും കേരളത്തിലെ വൈറസ് വ്യാപന നിരക്ക്. നിലവില്‍ 49,000 ത്തോളം സജീവ കേസുകള്‍ കേരളത്തിലുണ്ട്. സജീവ കേസുകളുടെ എണ്ണത്തില്‍ കേരളം അഞ്ചാംസ്ഥാനത്താണ്.

Comments (0)
Add Comment