യുഎന്‍ സാമ്ബത്തിക സാമൂഹിക കൗണ്‍സിലിന്റെ (ഇസിഒഎസ്‌ഒസി) യുണൈറ്റഡ് നേഷന്‍സ് കമ്മീഷന്‍ ഓഫ് സ്റ്റാറ്റസ് ഓഫ് വുമണില്‍ (യുഎന്‍സിഎസ്ഡബ്ലിയു) അംഗത്വം നേടി ഇന്ത്യ

ഐക്യരാഷ്ട്രസഭയിലെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. യു.എന്‍ സാമ്ബത്തിക സാമൂഹിക കൗണ്‍സിലില്‍ അംഗമായിട്ടുള്ള 54 രാജ്യങ്ങളില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും വിജയിക്കാനുള്ള വോട്ടുകള്‍ നേടിയപ്പോള്‍ ചൈനയ്ക്ക് പകുതി വോട്ടു പോലും ലഭിച്ചില്ല.38 വോട്ട് നേടിയാണ് ഇന്ത്യ യുഎന്‍സിഎസ്ഡബ്ലിയു -ല്‍ അംഗമായത്. 2021 മുതല്‍ 2025 വരെയുള്ള നാലു വര്‍ഷം രാജ്യം യുണൈറ്റഡ് നേഷന്‍സ് കമ്മീഷന്‍ ഓഫ് സ്റ്റാറ്റസ് ഓഫ് വുമണില്‍ അംഗമായിരിക്കും. ലിംഗസമത്വവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് ലഭിച്ച അംഗീകാരമാണിത്. അംഗരാജ്യങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു-ടി എസ് തിരുമൂര്‍ത്തി ട്വീറ്റ് ചെയ്‌തു. ജൂണില്‍ ഇന്ത്യയ്ക്ക് യു.എന്‍ സുരക്ഷാ സമിതിയില്‍ താല്‍കാലിക അംഗത്വം ലഭിച്ചിരുന്നു. അന്ന്, 192- ല്‍ 184 വോട്ടുകള്‍ നേടിയാണ് ഇന്ത്യ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Comments (0)
Add Comment