എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തില്‍ സെവിയ്യയെ തോല്‍പ്പിച്ചാണ് ബയേണ്‍ കപ്പുയര്‍ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ബയേണിന്റെ ജയം.
പതിമൂന്നാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലൂക്കാസ് ഒക്കമ്ബോസ് നേടിയ ഗോളിലൂടെ സെവിയ്യ ആദ്യം മുന്നിലെത്തി. 34-ാം മിനിറ്റില്‍ ലിയോണ്‍ ഗോരെസ്കെയിലൂടെ ബയേണ്‍ ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ ലെവന്‍ഡോസ്കിയിലൂടെ ബയേണ്‍ രണ്ടാമത്തെ ഗോള്‍ നേടിയെങ്കിലും വാര് ഗോള്‍ നിഷേധിക്കുകയായിരുന്നു. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 104-ാം മിനിറ്റില്‍ ഹാവി മാര്‍ട്ടിനസിന്റെ ഗോളില്‍ സെവിയ്യയെ തോല്‍പ്പിച്ച് മ്യൂണിക്ക് കപ്പടിച്ചു.
യുവേഫ സൂപ്പര്‍ കപ്പ് ബയേണ്‍ മ്യൂണിക്കിന്
