രാജ്യത്ത് കൊവിഡ് ബാധിതര്‍ 47 ലക്ഷം കവിഞ്ഞു

94,372 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകള്‍ 47,54,357 ആയി. ഇന്നലെ റിപ്പോര്‍ട്ട് ചെയ്തതില്‍ 24,000ല്‍ അധികം കേസുകള്‍ മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം പത്തു ലക്ഷം കടന്നു.24 മണിക്കൂറിനിടെ 1.114 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ആകെ മരിച്ചവരുടെ എണ്ണം 78,586 ആയി.9,73,175 ആക്ടിവ് കേസുകളാണ് രാജ്യത്തുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. 37,02,596 രോഗമുക്തരും. സപ്തംര്‍ 12 വരെ 5.62 കോടി കൊവിഡ് ടെസ്റ്റുകള്‍ നടത്തിയെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്‌ പറയുന്നത്. കഴിഞ്ഞ ദിവസം മാത്രം 10,71,702 ടെസ്റ്റുകള്‍ നടത്തിയെന്നു ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു.

ലോകത്ത് അമേരിക്കയാണ് രോഗികളുടെ കാര്യത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്നത്. 6,676,601 പേര്‍ക്കാണ് യു.എസ്.എയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 198,128 പേര്‍ വൈറസ് ബാധ മൂലം മരണമടഞ്ഞു. 3,950,354പേരാണ് രോഗമുക്തി നേടിയത്.
ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് ഇതുവരെ 4,315,858 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ 131,274 പേരാണ് രോഗം ബാധിച്ച്‌ മരണമടഞ്ഞത്.രോഗമുക്തി പ്രാപിച്ചവരുടെ എണ്ണം 3,553,421 ആണ്.

Comments (0)
Add Comment