ജനുവരിയില്‍ തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ പരമ്ബര ഇന്ത്യയില്‍ നടത്താനുള്ള ശ്രമത്തിലാണെന്നും ഗാംഗുലി പഞ്ഞു.കൂടാതെ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ആഭ്യന്തര ടൂര്‍ണമെന്‍റുകളും ആരംഭിക്കും. അഞ്ച് ടെസ്റ്റ്, മൂന്ന് വീതം ഏകദിനങ്ങളും ടി20യുമാണ് ഇംഗ്ലണ്ടുമായി നിശ്ചയിച്ചിട്ടുള്ളത്. മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്താനാണ് മുന്‍ഗണനയെന്നും ഗാംഗുലി യു.എ.ഇയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.നിലവില്‍ ഐ.പി.എല്‍ യു.എ.ഇയിലാണ് നടക്കുന്നത്. അബൂദബി, ഷാര്‍ജ, ദുബൈ എന്നിവിടങ്ങളിലായി മൂന്ന് സ്റ്റേഡിയങ്ങളുള്ളതാണ് യു.എ.ഇയുടെ നേട്ടം. ഇവിടെ കൂടുതല്‍ മത്സരങ്ങള്‍ നടത്താന്‍ ബി.സി.സി.ഐ അടുത്തിടെ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു.എന്നാല്‍, മുംബൈയിലും സമാന സൗകര്യമുണ്ട്. മൂന്ന് വ്യത്യസ്ത സ്റ്റേഡിയങ്ങളാണ് അവിടെ. അതുപോലെ കൊല്‍ക്കത്തയിലും സ്റ്റേഡിയങ്ങളുണ്ട്. ബയോബബിള്‍ ഒരുക്കി സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കാനും തയാറാണ്.ഇന്ത്യയില്‍ ക്രിക്കറ്റ് തിരികെ കൊണ്ടുവേരണ്ടതുണ്ട്. അവിടെയാണ് അതിന്‍െറ ഹൃദയമുള്ളത്. എന്നാല്‍, ഞങ്ങള്‍ കോവിഡിന്‍െറ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ഗാംഗുലി പറഞ്ഞു.കഴിഞ്ഞ ഫെബ്രുവരിയിലാണ് രാജ്യത്ത് അവസാന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്നത്. ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് മാച്ചായിരുന്നു അത്. പിന്നീട് മാര്‍ച്ചില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്‍െറ പര്യടനം ഉപേക്ഷിക്കുകയായിരുന്നു.