റഷ്യന്‍ വിമാനം വെടിവച്ചിട്ടത് മറ്റൊരു റഷ്യന്‍ പോര്‍ വിമാനം; സംഭവിച്ചത്.!

ഇപ്പോഴിതാ ഇതിന്‍റെ കൂടുതല്‍ വിശദാശംങ്ങള്‍ വരുന്നു. മറ്റൊരു റഷ്യന്‍ പോര്‍ വിമാനത്തിന്‍റെ പൈലറ്റ് തന്നെയാണ് അബദ്ധത്തില്‍ വിമാനം വെടിവച്ചിട്ടത് എന്നാണ് റഷ്യന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച്‌ യൂറേഷ്യന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ചൊവ്വാഴ്ച മോസ്കോയുടെ വടക്കുകിഴക്കന്‍ ടവര്‍ മേഖലയിലെ കുവ്‌ഷിന്‍സ്കി ജില്ലയില്‍ വ്യോമ കേന്ദ്ര പരിധിയില്‍ ഡോഗ് ഫൈറ്റ് പരിശീലനം നടത്തുമ്ബോഴാണ് റഷ്യന്‍ വ്യോമസേനയുടെ സുഖോയ്-30 വിമാനം തകര്‍ന്ന് വീണത്. സൈനിക പരിശീലനത്തിനിടെ വിമാനം വനമേഖലയിലാണ് തകര്‍ന്നു വീണത്. എന്നാല്‍, വെടിയേറ്റ് തകര്‍ന്ന വിമാനത്തില്‍ നിന്ന് പൈലറ്റ് സുരക്ഷിതമായി സീറ്റ് ഇജക്‌ട് ചെയ്ത് രക്ഷപ്പെട്ടു.

Comments (0)
Add Comment