രാജ്യത്ത് ഫ്രോസ്റ്റ് വൈറ്റ്, മിസ്റ്റ് പര്‍പ്പിള്‍ നിറങ്ങളില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാക്കുമെന്ന് ടിപ്പ്സ്റ്റര്‍ നല്‍കിയ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. കൂടാതെ, 6 ജിബി + 64 ജിബി, 6 ജിബി + 128 ജിബി, 8 ജിബി + 128 ജിബി കോണ്‍ഫിഗറേഷനുകള്‍ ഉപയോഗിച്ച് ഈ ഹാന്‍ഡ്സെറ്റ് അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.റെഡ്മി കെ 30 5 ജി ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 765 ജി SoC പ്രോസസറിനൊപ്പം ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. രാജ്യത്ത് 5 ജി നെറ്റ്‌വര്‍ക്ക് കണക്റ്റിവിറ്റിയുള്ള ആദ്യത്തെ റെഡ്മി സ്മാര്‍ട്ട്ഫോണാണിത്. ഇതിനുപുറമെ, 6 ജിബി + 64 ജിബി, 6 ജിബി + 128 ജിബി, 8 ജിബി + 128 ജിബി എന്നിങ്ങനെ മൂന്ന് കോണ്‍ഫിഗറേഷനുകളില്‍ ഈ ഫോണ്‍ വരാമെന്ന് ടിപ്‌സ്റ്റര്‍ അവകാശപ്പെടുന്നു. ഇതിന്‍റെ 8 ജിബി + 256 ജിബി മോഡല്‍ ഹാന്‍ഡ്സെറ്റും ചൈനയില്‍ ലഭ്യമാണ്.