ലീഗ് വണ്ണില്‍ ഇന്നലെ നടന്ന പിഎസ്ജി മാര്‍സിലെ മത്സരത്തില്‍ ഫ്രഞ്ച് ലീഗ് ചാംപ്യന്‍മാര്‍ക്ക് തോല്‍വി

എതിരില്ലാത്ത ഒരു ഗോളിനാണ് അവര്‍ തോറ്റത്. സംഭവ ബഹുലമായ മത്സരമാണ് ഇന്നലെ നടന്നത്. ഇന്നലെ മത്സരത്തില്‍ 12 മഞ്ഞകാര്‍ഡും അഞ്ച് ചുവപ്പ് കാര്‍ഡുമാണ് പിറന്നത്. മാര്‍സിലെയുടെ തൗവിന്‍ 31ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി.പിന്നീട് സമനില ഗോളിനായി പിഎസ്ജി ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല.കയ്യാങ്കളി വരെ എത്തിയ മത്സരത്തില്‍ നെയ്മര്‍, കുര്‍സാവാ, പെരിഡസ് എന്നീ പി എസ് ജി താരങ്ങള്‍ക്കും, ആംവി, ബെനെഡെറ്റോ എന്നീ മാര്‍സിലെ താരങ്ങള്‍ക്കുമാണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. 5000 കാണികള്‍ക്ക് പ്രവേശനം ഉണ്ടായിരുന്ന മത്സരത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ ആണ് ഫ്രഞ്ച് ലീഗ് ചാംപ്യന്‍മാര്‍ക്ക് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്.

Comments (0)
Add Comment