ലോകത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 10,02,389 പിന്നിട്ടു

ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ലോകത്ത് 3,33,04,666 പേര്‍ക്ക് കൊവിഡ് 19 രോഗാണു ബാധ സ്ഥിരീകരിച്ചു. ഇതിനിടെ മരണ സംഖ്യ 10 ലക്ഷം കടന്നു. ഇതുവരെയായി 10,02,389 പേര്‍ക്കാണ് കൊവിഡ് 19 രോഗാണു ബാധ മൂലം ജീവന്‍ നഷ്ടമായത്. 2,46,34,298 പേര്‍ രോഗാണുമുക്തമായി. എങ്കിലും ലോകത്ത് ഇപ്പോഴും മൊത്തം രോഗികളില്‍ ഒരു ശതമാനം പേര്‍ (65,129) ഗുരുതരവസ്ഥയിലാണെന്ന് വേള്‍ഡേോ മീറ്ററിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്ത് ഇപ്പോള്‍ രോഗാണു വ്യാപനം ഏറ്റവും തീവ്രമായ രാജ്യം ഇന്ത്യയാണ്. എന്നാല്‍, രോഗപ്രതിരോധ ശേഷിയിലുള്ള മികവ് കാരണം ഇന്ത്യയില്‍ മരണ സംഖ്യ തരതമേന കുറവാണ്. കേന്ദ്രസര്‍ക്കാര്‍ കണക്ക് പ്രകാരം 1.64 ശതമാനമാണ് ഇന്ത്യയിലെ മരണസംഖ്യാ നിരക്ക്.

Comments (0)
Add Comment