മരണസംഖ്യയും കുതിച്ചുയരുകയാണ്. ഇതുവരെ 998,276 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 24,401,384 ആയി എന്നത് ആശ്വാസം നല്‍കുന്നു.രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ ഇതുവരെ 7,287,521 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 209,177 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 4,524,108 ആയി.ബ്രസീലില്‍ 46,92,579 പേര്‍ക്ക് രോഗാണുബാധയുണ്ടായപ്പോള്‍ 1,40,709 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.അമേരിക്കയ്ക്ക് തൊട്ട് പുറകില്‍ രണ്ടമതാണ് ഇന്ത്യയുടെ സ്ഥാനം.രാജ്യത്ത്
കൊവിഡ് രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 85362 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികള്‍ 59,08,748 ആയി.ഇന്നലെ 1089 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 93,440 ആയി. 48,49,584 പേര്‍ക്ക് ഇത് വരെ രോഗം ഭേദമായി. 1.58 ശതമാനമാണ് നിലവില്‍ രാജ്യത്തെ മരണ നിരക്ക്. 82.14 ശതമാനമാണ് രോഗമുക്തി.