കാര്‍ട്ടൂണുകളിലൂടെയും കാരിക്കേച്ചറുകളിലൂടെയും ബോധവത്കരണ സന്ദേശം ജനങ്ങളിലെത്തിക്കാനാണ് സൊസൈറ്റി ശ്രമിക്കുന്നത്. കുവൈത്ത് ഭരണഘടന വനിതകള്‍ക്ക് നല്കുന്ന തുല്യതയും അവകാശങ്ങളും ആണ് ബുക്ക്ലറ്റിലെ പ്രമേയം.മനുഷ്യെന്റ അന്തസ്സില്‍ എല്ലാവരും തുല്യരാണെന്നും പൊതു അവകാശങ്ങളിലും നിയമത്തിനു മുന്നിലും വംശം, ഭാഷ, ലിംഗം, മതം എന്നിവയുടെ പേരില്‍ വിവേചനം പാടില്ലെന്നും സൊസൈറ്റി ചെയര്മാന് ഖാലിദ് അല്‍ ഹുമൈദി അല്‍ അജ്മി പറഞ്ഞു. പരിഹാസമല്ല, വിവേചനത്തിനെതിരായ വിമര്‍ശനമാണ് ബുക്ലറ്റിലെ കാര്ട്ടൂണുകള് എന്ന് അദ്ദേഹം പറഞ്ഞു. യു.എസ് മിഡില്‍ ഇൗസ്റ്റ് പാര്‍ട്ണര്‍ഷിപ് ഇനീഷ്യേറ്റിവ് ആണ് കാമ്ബയിനിെന്റ ചെലവ് വഹിക്കുന്നത്.