സംസ്ഥാന വ്യാപകമായി കനത്ത മഴക്ക് സാധ്യത

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റിനും മഴക്കും മുന്നറിയിപ്പുള്ളതിനാലാണിത്.തീരദേശവാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ പോസ്റ്റുകള്‍ തകര്‍ന്നു വീണും മരങ്ങള്‍ കടപുഴകി വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളിലും ജാഗ്രത വേണമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. കൂടാതെ ഇന്ന് മുതല്‍ 21 വരെ കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.ഇതിന്റെ പശ്ചാത്തലത്തില്‍ 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Comments (0)
Add Comment