സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ കോ​വി​ഡ് രോ​ഗ​ബാ​ധ​യി​ല്‍​നി​ന്ന് മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം അ​ര ല​ക്ഷം ക​ഴി​ഞ്ഞു

തി​ങ്ക​ളാ​ഴ്ച​ത്തെ ക​ണ​ക്കു​പ്ര​കാ​രം 51,542 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്.കേ​ര​ള​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച 1530 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ 23,488 പേ​രാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. കോ​വി​ഡ് ബാ​ധി​ച്ച്‌ ഇ​തു​വ​രെ സം​സ്ഥാ​ന​ത്തു മ​രി​ച്ച​ത് 294 പേ​രാ​ണ്.
സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,98,843 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 1,79,477 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്ൈ‍​റ​നി​ലും 19,366 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച ര​ണ്ടു പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി ഉ​ണ്ടാ​യ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 579 ആ​യി.

Comments (0)
Add Comment