സഹോദരങ്ങള്‍ കഴിഞ്ഞാല്‍ ഒരാള്‍ക്ക് മാത്രമേ അതിനുള്ള സ്വാതന്ത്ര്യം മമ്മൂട്ടി നല്‍കിയിട്ടുള്ളു, അത് മറ്റാര്‍ക്കുമല്ല സാക്ഷാല്‍ മോഹന്‍ലാലിനാണ്

ആരാധകരും സഹപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിയാളുകള്‍ അദ്ദേഹത്തിന് ആശംസയറിയിച്ചുകൊണ്ടിരിക്കുകയാണ്. ഈ ദിനത്തില്‍ ഏവരും ഉറ്റുനോക്കുന്നത് ‘മമ്മൂക്കയ്ക്ക്’ എങ്ങനെയാണ് ‘ ലാലേട്ടന്‍’ പിറന്നാള്‍ ആശംസ നേരുന്നത് എന്നാണ്.ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍ മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആശംസയുമായെത്തിയിരിക്കുന്നത്. ഇരുവരും ഒന്നിച്ചെത്തിയ നമ്ബര്‍ 20 മദ്രാസ് മെയില്‍ എന്ന സിനിമയിലെ ഒരു ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ആശംസയറിയിച്ചിരിക്കുന്നത്.’പ്രിയപ്പെട്ട ഇച്ചാക്ക, നല്ലൊരു പിറന്നാള്‍ ദിനം നേരുന്നു, എന്നും സ്‌നേഹം മാത്രം. ദൈവം അനുഗ്രഹിക്കട്ടെ.’ എന്നാണ് ചിത്രത്തിനൊപ്പം മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. താരരാജാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പേരാണ് മെഗാസ്റ്റാറിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്.

ഫാന്‍സുകള്‍ തമ്മില്‍ ചില സമയങ്ങളില്‍ വഴക്കടിക്കാറുണ്ടെങ്കിലും, ഇരുവരും തമ്മിലുള്ളത് സഹോദര സ്‌നേഹമാണ്. അതിനുത്തമ ഉദാഹരണമാണ് മോഹന്‍ലാലിന്റെ ഇച്ചാക്ക എന്ന വിളി. ഇച്ചാക്കാ എന്ന് പലരും അങ്ങനെ ആലങ്കാരികമായി വിളിക്കുമ്ബോഴും തനിക്കത്ര സന്തോഷം തോന്നാറില്ലെന്നും, ലാല്‍ വിളിക്കുമ്ബോള്‍ ഒരു പ്രത്യേക സുഖം തോന്നാറുണ്ടെന്നും തന്റെ സഹോദരങ്ങളിലൊരാള്‍ എന്നു തോന്നാറുണ്ടെന്നും മമ്മൂട്ടി മുമ്ബ് പറഞ്ഞിരുന്നുഹരികൃഷ്ണന്‍സ്,നരസിംഹം, അവിടത്തെ പോലെ ഇവിടെയും, ട്വന്റി ട്വന്റി, നമ്ബര്‍ ട്വന്റി മദ്രാസ് മെയില്‍, കരിയിലക്കാറ്റുപോലെ എന്നിങ്ങനെ ഒരുപാട് സിനിമകളില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇതൊക്കെ ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ഈ വര്‍ഷത്തെ പിറന്നാളിന് ​വ​ലി​യ​ ​ആ​ഘോ​ഷം​ ​പാ​ടി​ല്ലെ​ന്ന് ​സു​ഹൃ​ത്തു​ക്ക​ളോ​ടും​ ​ആ​രാ​ധ​ക​രോ​ടും​ ​മമ്മൂട്ടി​ ​അറിയിച്ചിട്ടുണ്ട്.​ ​പി​റ​ന്നാ​ളി​നോ​ട് ​അ​നു​ബ​ന്ധി​ച്ച്‌ ​ഫാ​ന്‍​സ് ​അ​സോ​സി​യേ​ഷ​ന്‍​ ​പ്ര​വ​ര്‍​ത്ത​കര്‍​ ​ജീ​വ​കാ​രു​ണ്യ​ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ ​ന​ട​ത്തും.ഇസ്മയിലിന്റെയും ഫാത്തിമയുടെയും മകനായി 1951 സെപ്തംബര്‍ ഏഴിന് കോട്ടയത്താണ് പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടി ജനിച്ചത്.വൈക്കം ചെമ്ബിലെ വീട്ടിലാണ് മമ്മൂട്ടിയും ഇബ്രാഹിംകുട്ടിയുമടക്കമുള്ള സഹോദരി സഹോദരന്മാരെല്ലാം ജനിച്ച്‌ വളര്‍ന്നത്. 120 വര്‍ഷത്തിലേറെ പഴക്കമുള്ള ആ വീട് ഇപ്പോഴും അതുപോലെ തന്നെ സൂക്ഷിച്ചിരിക്കുകയാണ് താരകുടുംബം. നേരത്തെ ഇബ്രാഹിംകുട്ടി ഈ വീടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

Comments (0)
Add Comment