സാംസങ് ഗാലക്‌സി എസ് 20 എഫ്‌ഇ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറങ്ങി

സാംസങ് ഗാലക്‌സി എസ്20 എഫ്‌ഇ സ്മാര്‍ട്ട്ഫോണിന്റെ വില 699 ഡോളര്‍ (ഏകദേശം 51,400 രൂപ) മുതലാണ് ആരംഭിക്കുന്നത്. 4ജി മോഡലിന്റെ വില എത്രയായിരിക്കുമെന്ന കാര്യം കമ്ബനി പുറത്ത് വിട്ടിട്ടിട്ടില്ല. ഈ സ്മാര്‍ട്ട്ഫോണ്‍ 6 ജിബി റാം + 128 ജിബി, 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി എന്നീ സ്റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാകും. ക്ലൌഡ് റെഡ്, ക്ലൌഡ് ഓറഞ്ച്, ക്ലൌഡ് ലാവെന്‍ഡര്‍, ക്ലൌഡ് മിന്റ്, ക്ലൌഡ് നേവി, ക്ലൌഡ് വൈറ്റ് എന്നീ നിറങ്ങളില്‍ സ്മാര്‍ട്ട്ഫോണ്‍ ലഭ്യമാകും.ഗാലക്‌സി എസ് 20, ഗാലക്‌സി നോട്ട് 20 സ്മാര്‍ട്ട്ഫോണ്‍ സീരിസുകളുടെ ഡിസൈനുമായി സാമ്യതയുള്ള ഡിസൈനാണ് എസ്20 എഫ്‌ഇ സ്മാര്‍ട്ട്ഫോണിലും സാംസങ് നല്‍കിയിട്ടുള്ളത്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ്, ഹോള്‍-പഞ്ച് ഡിസ്പ്ലേ 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് എന്നീ സവിശേഷതകളുള്ള ഗാലക്‌സി എസ്20 എഫ്‌ഇ 4ജി, 5ജി പതിപ്പുകളില്‍ ലഭ്യമാകും.

Comments (0)
Add Comment