സാമൂഹ്യ പ്രവർത്തകൻ അജു കെ മധുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

പ്രിയ സുഹൃത്ത് അനീഷ്, ജിജി ദമ്പതികൾ വിളിച്ചുപറഞ്ഞ അടിസ്ഥാനത്തിലാണ് പേരൂർക്കട കുടപ്പനക്കുന്ന് ബസ് സ്റ്റോപ്പിൽ പോയത് അവിടെ ചെന്നപ്പോൾ 75 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു വൃദ്ധൻ പുഴുവരിച്ച കാലുമായി അവശനിലയിൽ ഒരു കസേരയിൽ ബസ് സ്റ്റോപ്പിൽ ഇരിക്കുന്നു അത് കണ്ടപ്പോൾ എനിക്ക് വളരെയധികം വിഷമം തോന്നി അടുത്തുള്ള കടക്കാരോട് കാര്യം തിരക്കിയപ്പോൾ വർഷങ്ങളായി ഇയാൾ ഇവിടെയാണ് കഴിയുന്നതും പലതവണ വൃദ്ധനെ കടക്കാർ ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്നും എന്നോട് മറുപടി പറയുകയുണ്ടായി പക്ഷേ എനിക്ക് അവിടെ ആ അച്ഛനെ കളഞ്ഞിട്ട് വരാൻ മനസ്സ് തോന്നിയില്ല ഞാൻ പ്രിയ സുഹൃത്തുക്കൾക്കൊപ്പം പേരൂർക്കട പോലീസ് സ്റ്റേഷനിൽ പോകുകയും അവിടെ ചെന്ന് പോലീസിനോട് കാര്യം പറയുമ്പോൾ ജനമൈത്രി പോലീസുമായി ബന്ധപ്പെടാൻ പറഞ്ഞു അതിന്റെ അടിസ്ഥാനത്തിൽ ജനമൈത്രി ഓഫീസർ ഹർഷൻ സാറിനോട് കാര്യം ബോധിപ്പിക്കുകയും ഉടനടി വാർഡ് കൗൺസിലർ ആയി ബന്ധപ്പെടുകയും സംഭവസ്ഥലത്ത് വാർഡ് കൗൺസിലർ വരാം എന്നു പറഞ്ഞു അതേതുടർന്ന് ഹർഷൻ സാറും ഞങ്ങളും സംഭവസ്ഥലത്ത് എത്തുകയും വൃദ്ധന്റെ നില മോശമാണെന്ന് കണ്ടു ബോധ്യപ്പെട്ടിട്ടും വാർഡ് കൗൺസിലർ അദ്ദേഹത്തെ ഹോസ്പിറ്റലിൽ കൊണ്ടു പോകേണ്ട യാതൊരു വിധ സഹായവും ഞങ്ങൾക്ക് നൽകിയില്ല

അദ്ദേഹം പല മുടന്തൻ ന്യായങ്ങളും പറഞ്ഞു ഞങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു ഞങ്ങളുടെ നിർബന്ധത്തിൽ തുടർന്ന് അദ്ദേഹം ഞങ്ങൾക്കൊപ്പം അതിനുശേഷം അവിടെ ഉണ്ടായിരുന്നു ഒടുവിൽ തിരുവനന്തപുരം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ.പി ബിനു ചേട്ടനെ ഞാൻ വിളിക്കുകയും അതേതുടർന്ന് അദ്ദേഹം ഉടനടി വാഹന സൗകര്യം ഏർപ്പാടാക്കി തരികയും ചെയ്തിരുന്നു

സംഭവസ്ഥലത്ത് ആംബുലൻസ് വാഹനം വരികയും വൃദ്ധനെ തുടർ ചികിത്സയ്ക്ക് വേണ്ടി അവിടെനിന്ന് ഹോസ്പിറ്റലിലേക്ക് മാറ്റുകയുണ്ടായി എനിക്കൊപ്പം വളരെ ആത്മാർത്ഥമായി നിന്ന് സഹകരിച്ച പേരൂർക്കട പോലീസ് സ്റ്റേഷനിലെ ജനമൈത്രി ഓഫീസർ ശ്രീ ഹർഷൻ സാർ , തിരുവനന്തപുരം നഗരസഭ ആരോഗ്യ കമ്മിറ്റി ചെയർമാൻ ഐ.പി ബിനു ചേട്ടൻ, വാർഡ് കൗൺസിലർ, മാധ്യമ സുഹൃത്ത് മുനീർ ഏട്ടൻ, അനീഷ്, ജസീം, പീരു, ജിജി നല്ലവരായ നാട്ടുകാർ ഇവർക്കെല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു

Comments (0)
Add Comment