സൗദി അറേബ്യയില്‍ വന്‍ തീപ്പിടിത്തം

തബൂക്കില്‍ മദീന റോഡില്‍ പ്രവര്‍ത്തിക്കുന്ന മര ഉരുപ്പടികള്‍ സൂക്ഷിച്ച ഗോഡൗണില്‍ വ്യാഴാഴ്ച രാത്രിയാണ് തീപ്പിടുത്തമുണ്ടായത്. സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി തീയണച്ചതിനാല്‍ കൂടുതല്‍ സ്ഥലത്തേക്ക് തീപടര്‍ന്ന് പിടിക്കുന്നത് തടയാന്‍ സാധിച്ചു.സംഭവത്തില്‍ ആളപായമോ പരിക്കോ ഇല്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചതായി തബൂക്ക് പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് മേജര്‍ അബ്ദുല്‍ അസീസ് അല്‍ശമ്മരിയ അറിയിച്ചു.

Comments (0)
Add Comment