24 മണിക്കൂറില്‍ രാജ്യത്ത് 92,605 കോവിഡ് രോഗികള്‍കൂടി

ഇതോടെ ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം കവിഞ്ഞു, 54,00,620.വൈറസ് ബാധയേറ്റ് ചികിത്സയിലുണ്ടായിരുന്ന 1,133 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണം 86,752 ആയി.നിലവില്‍ 10,10,824 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. ഇതില്‍ 8,944 രോഗികളുടെ നില ഗുരുതരമാണ്. അതേസമയം, 43,03,044 പേര്‍ ഇതുവരെ കോവിഡ് മുക്തരായിട്ടുണ്ട്.12,06,806 സാമ്ബിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചതെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ അറിയിച്ചു.

Comments (0)
Add Comment