ഒളമ്ബക്കടവ് പാലത്തിന് 32 കോടി രൂപ അനുവദിച്ചു.തവനൂര്‍, കാലടി, എടപ്പാള്‍, വട്ടംകുളം പഞ്ചായത്തുകള്‍ക്കായുള്ള ഡാനിഡ കുടിവെള്ള പദ്ധതിയുടെ ട്രീറ്റ്മെന്റ് പ്ലാന്റും പമ്ബിങ് മെയ്നും നിര്‍മാണം നരിപ്പറമ്ബില് പുരോഗമിക്കുന്നു. ഇതിന് 75 കോടിയാണ് അനുവദിച്ചത്. പടിഞ്ഞാറേക്കര-ഉണ്യാല്‍ തീരദേശ റോഡിന് 52.78 കോടി രൂപ അനുവദിച്ചു. തവനൂര്‍ ഗവ. കോളജ് കെട്ടിട നിര്‍മാണത്തിനും മറ്റു അനുബന്ധ പ്രവൃത്തികള്‍ക്കും 11 കോടി അനുവദിച്ചു. ഡിസംബറില്‍ പണി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. എടപ്പാള്‍ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയം നിര്‍മാണത്തിന് 6.74 കോടി രൂപ അനുവദിച്ചു. എടപ്പാള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടിലാണ് നിര്‍മിക്കുന്നത്.നിലവില്‍ 80 ശതമാനം നിര്‍മാണം പൂര്‍ത്തിയായി. വിവിധ സര്‍ക്കാര്‍ സ്കൂളുകളുടെ കെട്ടിട നിര്‍മാണത്തിന് 19 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. പുറത്തൂര്‍ ജി.എച്ച്.എസ്.എസിന് അഞ്ചുകോടി, എടപ്പാള്‍ ജി.എച്ച്.എസ്.എസ്, തവനൂര്‍ ജി.എച്ച്.എസ്.എസ്, കാടഞ്ചേരി ജി.എച്ച്.എസ്.എസ്, പുറത്തൂര്‍ ജി.യു.പി.എസ് എന്നിവക്ക് മൂന്നുകോടി, തവനൂര്‍ കെ.എം.ജി.യു.പി.എസ്, ചമ്രവട്ടം ജി.യു.പി.എസ് എന്നിവക്ക് ഒരുകോടി വീതവും അനുവദിച്ചു.
എടപ്പാള്‍ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി മേല്‍പാലം
കുറ്റിപ്പുറം-ചുണ്ടല് സംസ്ഥാന പാതയില്‍ എടപ്പാള്‍ ടൗണിലാണ് കിഫ്ബി പദ്ധതിയില്‍ മേല്‍പാലം നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായാല്‍ എടപ്പാള്‍ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാക്കും. 13.5 കോടിയാണ് നിര്‍മാണ ചെലവ്.