50 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് കേസ്

24 മണിക്കൂറിനിടെ ഇന്ത്യയില്‍ 90123 കൊവിഡ് കേസും 1290 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് ഇന്ത്യയില്‍ ഒരു ദിവസം ഇത്രയും കൊവിഡ് മരണം. രാജ്യത്തെ കൊവിഡ് 50 ലക്ഷം കടന്നു. കൃത്യമായി പറഞ്ഞാല്‍ 50,20,360 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധിച്ചത്. ഇതില്‍ 995933 പേരുപം രോഗമുക്തി കൈവരിച്ചു. 78 ശതമാനത്തിന് മുകളിലാണ് രാജ്യത്തെ കൊവിഡ് കേസ്. വൈറസ് മൂലം 82066 പേര്‍ക്ക് രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.രാജ്യത്തെ കൊവിഡ് കേസുകളില്‍ ഭൂരിഭാഗവും മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ്. ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ മാത്രം പത്ത് ലക്ഷത്തിന് മുകളിലാണ് കൊവിഡ് ബാധ. 1097856 കൊവിഡ് കേസും 30409 മരണവുമാണ് മഹാരാഷ്ട്രയില്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ ാത്രം 20482 കേസും 515 മരണവും മഹാരാഷ്ട്രയിലുണ്ടായി. ആന്ധ്രയില്‍ ഇന്നലെ 8846 കേസും 69 മരണവും തമിഴ്‌നാട്ടില്‍ 5697 കേസും 68 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. പല സംസ്ഥാനങ്ങളിലും പുതിയ കേസുകളും മരണ നിരക്കും ഉയരുകയാണ്.

Comments (0)
Add Comment