അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ നിഷേധിച്ച്‌ മകനും നടനുമായ അഭിഷേക് ബച്ചന്‍ രംഗത്ത്

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പറയപ്പെടുന്ന അമിതാഭ് ബച്ചന്‍ ഡ്യൂപ്ലിക്കേറ്റ് ആയിരിക്കുമെന്നാണ് അഭിഷേക് പറയുകയുണ്ടായത്. കഴിഞ്ഞ ദിവസങ്ങളിലാണ് കൊവിഡ് മുക്തനായി വിശ്രമിക്കുന്ന ബി​ഗ്ബിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയുണ്ടായത്.ശനിയാഴ്ച മുതല്‍ അദ്ദേഹം ചികിത്സയില്‍ കഴിയുന്നതാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ബച്ചന്‍ കുടുംബമോ ബന്ധപ്പെട്ടവരോ ഇക്കാര്യം സ്ഥിരീകരിക്കുകയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ പ്രതികരണവുമായി അഭിഷേക് രംഗത്ത് വന്നിരിക്കുന്നത്.പിതാവ് ഇപ്പോള്‍ തന്റെ മുന്നില്‍ തന്നെ ഇരിക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് ഡ്യൂപ്ലിക്കേറ്റ് അമിതാഭായിരിക്കും എന്നാണ് അഭിഷേക് ബച്ചന്‍ പ്രതികരിച്ചത് . പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ടായിരുന്നു അഭിഷേക് ബച്ചന്റെ പ്രതികരണം.എന്നാല്‍, നേരത്തെ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പികുകയുണ്ടായിരുന്നു. അതില്‍ 23 ദിവസത്തെ ചികിത്സയോടെ അദ്ദേഹത്തിന് രോ​ഗമുക്തി നേടുകയുണ്ടായി.

Comments (0)
Add Comment