അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും ക്വാറന്റൈനില്‍ പ്രവേശിച്ചു

ട്രംപിന്റെ ഉപദേശകരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇരുവരും ക്വാറന്റൈനില്‍ പോകാന്‍ തീരുമാനിച്ചത്. ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരായി എന്നും റിപ്പോര്‍ട്ടുണ്ട്.ആരോഗ്യപ്രവര്‍ത്തകര്‍ പതിനാലുദിവസം ക്വാറന്റൈനില്‍ പോകാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാല്‍ ട്രംപ് ഇത് അനുസരിക്കുമോ എന്ന് വ്യക്തമല്ല. കൊവിഡ് ഒരു സാധാരണരോഗമാണെന്നായിരുന്നു ട്രംപിന്റെ നേരത്തേയുളള നിലപാട്. മാസ്ക് ധരിക്കാന്‍പോലും അദ്ദേഹം ആദ്യം കൂട്ടാക്കിയിരുന്നില്ല.

Comments (0)
Add Comment