അമേരിക്കയുടെ വിദേശകാര്യനയങ്ങളെയാണ് കണക്കിലെടുക്കേണ്ടതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പ്രസിഡന്റഷ്യന്‍ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട സംവാദം നയിക്കുന്ന കമ്മീഷനോടാണ് ട്രംപിന്റെ അഭ്യര്‍ത്ഥന. കഴിഞ്ഞ സംവാദത്തില്‍ രാജ്യത്തെ കൊറോണ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും വര്‍ണ്ണ വിവേചന പ്രശ്‌നങ്ങളും ഉന്നയിച്ചതാണ് പ്രകോപനങ്ങള്‍ ഉണ്ടായതെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്ക ലോകത്തിന് നല്‍കുന്നത് വലിയ സഹായങ്ങളും സംഭാവനകളുമാണ്. നിരവധി രാജ്യങ്ങളുടെ നിരവധി വിഷയങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചു. ഇത്തരം വിദേശനയങ്ങളുടെ വിജയങ്ങളും മുന്നേറ്റവും കൂടുതല്‍ ശ്രദ്ധനേടേണ്ടതുണ്ടെന്നും ട്രംപ് കത്തിലൂടെ വ്യക്തമാക്കി.

‘അമേരിക്കയിലെ ജനങ്ങളുടെ ക്ഷേമത്തിനായിട്ടാകണം സംവാദം. 22-ാം തീയതിയിലെ സംവാദത്തെ കൂടുതല്‍ ഗൗരവത്തിലെടുക്കണം. ഊന്നല്‍ നല്‍കേണ്ടത് വിദേശനയങ്ങളില്‍ അമേരിക്കയുണ്ടാക്കിയ മുന്നേറ്റത്തിനായിരുന്നു.’ കത്തിലൂടെ സംവാദം നടത്തുന്ന ബില്‍ സ്റ്റീഫനോട് ട്രംപ് അഭ്യര്‍ത്ഥിച്ചു. സംവാദത്തിന്റെ മോഡറേറ്ററായി നിശ്ചയിച്ചിരിക്കുന്നത് ക്രിസ്‌റ്റേണ്‍ വെല്‍ക്കറിനെയാണ്. അവസാനഘട്ട സംവാദത്തില്‍ അമേരിക്കയിലെ കുടുംബങ്ങള്‍, അമേരിക്കയുടെ വംശീയ ജനവിഭാഗങ്ങള്‍, കാലാവസ്ഥാ വ്യതിയാന പ്രശ്‌നങ്ങള്‍, ദേശീയ സുരക്ഷ, അമേരിക്കയിലെ നേതൃത്വം എന്നിവ മാത്രമാണ്. വിദേശ നയം ഒരു സുപ്രധാന വിഷയമായി സംവാദത്തിനായുള്ള വിഷയങ്ങളിലില്ല എന്നതാണ് ട്രംപിന്റെ പരാമര്‍ശം.

Comments (0)
Add Comment