അല്‍ വക്റ റോഡിനെയും മിസൈദ് റോഡിനെയും ബന്ധിപ്പിക്കുന്ന ഇന്റര്സെക്ഷന് നേരത്തെ പഴയ റൗണ്ട് എബൗട്ടായിരുന്നു. അല്‍ വക്റ മെയിന്‍ റോഡ് വികസന പദ്ധതിയുടെ ഭാഗമായാണ് റൗണ്ട് എബൗട്ട് സിഗ്നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷനാക്കി മാറ്റുന്നത്.അല്‍ വക്റ റോഡിലേക്കും മിസൈദ് റോഡിലേക്കും അല്‍ ശാതി സ്ട്രീറ്റിലേക്കും റാസ് അല്‍ ജബല്‍ സ്്ട്രീറ്റിലേക്കും രണ്ട് പാതകളാണ് ഇന്റര്‍സെക്ഷനില്‍ ഗതാഗതത്തിന് തുറന്നു കൊടുത്തിരിക്കുന്നത്.അല്‍ വക്റയുടെ ദക്ഷിണ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രധാന ലിങ്കായാണ് അല്‍ വക്റ സൂഖ് ഇന്റര്സെക്ഷന് കണക്കാക്കപ്പെടുന്നത്.അല്‍ വക്റ ഫാമിലി ബീച്ച്, അല്‍ വക്റ ഓള്‍ഡ് സൂഖ്, ഗവണ്‍മെന്‍റ് സര്‍വിസ് കോംപ്ലക്സ് എന്നിവയിലേക്കും നിരവധി താമസ, വാണിജ്യ കേന്ദ്രങ്ങളിലേക്കും പുതിയ ഇന്റര്സെക്ഷന് ഗതാഗതം സുഗമമാക്കും. അല്‍ ജനൂബ് സ് റ്റേഡിയത്തിലേക്കുള്ള ഗതാഗതവും പുതിയ ഇന്റര്സെക്ഷന് വഴി എളുപ്പമാകും.ദോഹ എക്സ്പ്രസ് ഹൈവേയുടെ വടക്ക് ഭാഗം ലോകകപ്പ് സ്റ്റേഡിയത്തിലേക്കാണ് എത്തിച്ചേരുന്നത്.2020 അവസാനത്തോടെ അല്‍ വക്റിലെ പേള്‍ റൗണ്ട് എബൗട്ട് ഇന്റര്‍സെക്ഷനാക്കി മാറ്റുന്ന പദ്ധതി പൂര്‍ത്തിയാകുമെന്നും അല്‍ വക്റ റോഡിലും അല്‍ റാസി സ്ട്രീറ്റിലുമായി രണ്ട് അധിക ഇന്റര്സെക്ഷന് കൂടി നിര്‍മിക്കുമെന്നും അശ്ഗാല്‍ അറിയിച്ചു.