ലോകത്തിലെ കരുത്തുറ്റ പാസ്പോര്‍ട്ടുകളുടെ പട്ടിയിലാണ് കുവൈത്ത് പരാഗ്വേ, സെന്‍റ് ലൂസിയ എന്നിവക്കൊപ്പം 74 പോയന്‍റുമായി 36ാം റാങ്ക് പങ്കിട്ടത്.
36 രാജ്യങ്ങളിലേക്ക് കുവൈത്ത് പാസ്പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ സഞ്ചരിക്കാം. 38 രാജ്യങ്ങളിലേക്ക് ഒാണ്‍ അറൈവല്‍ വിസ ലഭിക്കും. 124 രാജ്യങ്ങളിലേക്ക് വിസ ആവശ്യമുണ്ട്. 129 പോയന്‍റുമായി ന്യൂസിലന്ഡിേന്റതാണ് കരുത്തുറ്റ പാസ്പോര്‍ട്ട്. 86 രാജ്യങ്ങളിലേക്ക് ന്യൂസിലന്‍ഡ് പൗരന്മാര്‍ക്ക് വിസ വേണ്ട. 43 രാജ്യങ്ങളിലേക്ക് ഒാണ്‍ അറൈവല്‍ വിസ ലഭിക്കും. ജര്‍മനി, ആസ്ട്രിയ, ലക്സംബര്‍ഗ് എന്നിവയുടെ പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ 93 രാജ്യങ്ങളിലേക്ക് വിസ വേണ്ടെങ്കിലും ഒാണ്‍ അറൈവല്‍ പട്ടികയില്‍ 35 മാത്രം വരുന്നതിനാല്‍ റാങ്കിങ്ങില്‍ രണ്ടാമതായി.
സ്വിറ്റസര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ആസ്ട്രേലിയ എന്നിവയും 128 പോയന്‍റുമായി രണ്ടാമതാണ്. ലോകതലത്തില്‍ 14ാമതുള്ള യു.എ.ഇയാണ് അറബ് രാജ്യങ്ങളില്‍ മുന്നില്‍. ലോകതലത്തില്‍ 34ാമതുള്ള ഖത്തര്‍ അറബ് രാഷ്ട്രങ്ങളില്‍ രണ്ടാമത് വരുന്നു. ബഹ്റൈന്‍ (41), സൗദി (44), ഒമാന്‍ (45) എന്നിങ്ങനെയാണ് മറ്റു ഗള്‍ഫ് രാജ്യങ്ങളുടെ റാങ്ക്. കോവിഡ് പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് റാങ്കിങ് പട്ടികയില്‍ പ്രതിഫലിച്ചു.