ഇന്ത്യക്കാര്‍ക്ക് തിരിച്ചടി; എച്ച്‌ 1 ബി വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ ട്രംപ് ഭരണകുടം

എച്ച്‌1 ബി വിസ ആര്‍ക്കൊക്കെ ലഭിക്കും അവര്‍ക്ക് എത്ര തുക അപേക്ഷ ഫീസിനത്തില്‍ നല്‍കേണ്ടി വരും എന്നത് സംബന്ധിച്ചുള്ള പുതിയ നിയമങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.ആഭ്യന്തര സുരക്ഷാ വകുപ്പ് നിലവില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതും തൊഴില്‍ വകുപ്പ് നിര്‍ദ്ദേശിക്കുന്ന വിദഗ്ധ ഇമിഗ്രേഷന്‍ വിസയ്ക്കുള്ള വേതന നിയമങ്ങളും പുതിയ നിയമങ്ങളില്‍ ഉള്‍പ്പെടുന്നു. ആദ്യത്തേത് ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ച്‌ 60 ദിവസത്തിന് ശേഷം പ്രാബല്യത്തില്‍ വരും,എച്ച്‌ 1 ബി വിസ സംബന്ധിച്ച നിയമങ്ങള്‍ വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും. എച്ച്‌ -1 ബി തൊഴിലാളികളുടെ മിനിമം വേതന നിലവാരത്തിലും മാറ്റം വരുത്തിക്കൊണ്ടുള്ളതാകും നിയമം.സാമ്ബത്തിക സുരക്ഷ മാതൃരാജ്യ സുരക്ഷയുടെ അവിഭാജ്യ ഘടകമായ ഒരു യുഗത്തിലേക്ക് നമ്മള്‍ പ്രവേശിച്ചിരിക്കുകയാമ്. അമേരിക്കയിലെ ജനങ്ങളുടെ ജോലിയും ജീവിതവും ഉറപ്പാക്കേണ്തുണ്ട്,ആക്ടിംഗ് ഡെപ്യൂട്ടി സെക്രട്ടറി കെന്‍ കുക്കിനെല്ലി പറഞ്ഞു. മൂന്നിലൊന്ന് അപേക്ഷകര്‍ പുതിയ നിയമങ്ങള്‍ പ്രകാരം നിരസിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നതെന്നും കുക്കിനെല്ലി പറഞ്ഞു.കൊവിഡ് സാഹചര്യത്തില്‍ അമേരിക്കയിലുള്ളവര്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭ്യമാക്കാനെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുടിയേറ്റത്തിനല്ലാതെയുള്ള എച്ച്‌-1 ബി വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.തൊഴില്‍ദാതാക്കള്‍ എച്ച്‌1 ബി വീസ പ്രോഗ്രാം ദുരുപയോഗം ചെയ്തതാണ് ഈ കടുത്ത തീരുമാനമെടുക്കാന്‍ കാരണമെന്ന് കുക്കിനെല്ലിയും ലേബര്‍ ഡെപ്യൂട്ടി സെക്രട്ടറി പാട്രിക് പിസെല്ലയും പറഞ്ഞു.വിദേശത്ത് നിന്ന് കുറഞ്ഞ ശമ്ബളത്തില്‍ ജോലിക്ക് ആളകൊണ്ടുവരുന്നത് അമേരിക്കയിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാക്ി.. ചില അവസരങ്ങളില്‍ യുഎസ് വേതനം നിശ്ചലമാകാനും ഇത് കാരണമായി, അവര്‍ പറഞ്ഞു.കമ്ബ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, അക്കൗണ്ടന്റുമാര്‍, ആര്‍ക്കിടെക്റ്റുകള്‍, ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ തുടങ്ങിയ ജോലികള്‍ക്കായി പ്രതിവര്‍ഷം 85,000 എച്ച്‌ -1 ബി വിസകളാണ് നല്‍കുന്നത്.മൂന്ന് വര്‍ഷമായിരിക്കും വിസയുടെ കാലാവധി. അവ പിന്നീട് പുതുക്കാനും സാധിക്കു. യുഎസിലെ 500,000 എച്ച്‌ -1 ബി വീസ കൈവശമുള്ളവരില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമാണ്.പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിനുമുമ്ബ് പൊതു അഭിപ്രായങ്ങള്‍ക്കായി ഈ ആഴ്ച ഫെഡരറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി.അതേസമയ പുതിയ നിയമങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ കനത്ത തിരിച്ചടിയാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Comments (0)
Add Comment