വാര്‍ത്ത വന്ന ശേഷം പബ്ജി പ്രേമികള്‍ നിരാശയിലാണ്. എന്നിരുന്നാലും നിരവധി ഉപയോക്താക്കള്‍ക്ക് ഇപ്പോഴും ഗെയും കളിക്കാന്‍ കഴിയുന്നതിനാല്‍ അവര്‍ നേരിയ പ്രതീക്ഷയിലുമായിരുന്നു. ഫോണുകളിലും ടാബ്ലെറ്റുകളിലും പിസികളിലും ഗെയിം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ഗെയിം കളിക്കാന്‍ സാധിച്ചിരുന്നു.എന്നാല്‍ ഇപ്പോള്‍ ഒക്ടോബര്‍ 30, അതായത് ഇന്നു മുതല്‍ ഇന്ത്യയില്‍ പബ്ജി മൊബൈല്‍, പബ്ജി ലൈറ്റ് എന്നിവ ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.ഒക്ടോബര്‍ 30 മുതല്‍ രണ്ട് ഗെയിമുകളുടെയും സേവനവും ഇന്ത്യയിലെ ഉപയോക്താക്കള്‍ക്കുള്ള പ്രവേശനവും അവസാനിപ്പിക്കുമെന്ന് ടെന്‍സന്റ് ഗെയിംസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇനി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവര്‍ക്കും ഗെയിം കളിക്കാന്‍ സാധിക്കില്ല.