ഇന്ത്യന്‍ വ്യോമസേനയുടെ 88-ാം വ്യോമസേനാ ദിനം ഇന്ന്

ആകാശത്ത് ഇന്ത്യയുടെ കരുത്ത് പലഇരട്ടി വര്‍ധിപ്പിച്ച റാഫേല്‍ പോര്‍വിമാനങ്ങളുടെ പറക്കലാണ് മുഖ്യആകര്‍ഷണം. രാവിലെ പത്തു മണിയോടെ ന്യൂഡല്‍ഹിയിലെ ഇന്‍ഡാന്‍ വ്യോമത്താവളത്തിലാണ് വ്യോമസേനാ ദിനാഘോഷം ആരംഭിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും സൈനിക മേധാവിമാരും ചടങ്ങില്‍ സംബന്ധിക്കും. വ്യോമസേനാ ദിനത്തോടനുബന്ധിച്ചുള്ള തയ്യാറെടുപ്പിന്റെ വീഡിയോ സമൂഹമാദ്ധ്യമത്തിലൂടെ വ്യോമസേന പുറത്തിറക്കി. യുദ്ധവിമാനങ്ങള്‍ക്കൊപ്പം അതിശക്തമായ ഹെലികോപ്റ്റര്‍ വ്യൂഹവും പ്രകടനം നടത്തും.ചിനൂക്ക്, വ്യോമസേനയുടെ അഭിമാനമായ രുദ്ര, അപ്പാഷേ, എം.ഐ എന്നീ ഹെലികോപ്റ്ററുകളാണ് ഇന്ന് പ്രദര്‍ശത്തിന്റെ ഭാഗമായി അണിനിരക്കുന്നത്.ഇന്ത്യന്‍ വ്യോമസേനയുടെ ധീരരായ യോദ്ധാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. ‘വ്യോമസേന ദിനത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ധീരരായ എല്ലാ യോദ്ധാക്കള്‍ക്കും നിരവധി അഭിനന്ദനങ്ങള്‍. നിങ്ങള്‍ രാജ്യത്തിന്റെ ആകാശം സുരക്ഷിതമായി സൂക്ഷിക്കുക മാത്രമല്ല, ദുരന്തസമയങ്ങളില്‍ മനുഷ്യരാശിയുടെ സേവനത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ധൈര്യവും ധീരതയും അര്‍പ്പണബോധവും മാ ഭാരതിയെ സംരക്ഷിക്കാന്‍ എല്ലാവരേയും പ്രചോദിപ്പിക്കും, ”പ്രധാനമന്ത്രി മോദി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.രാജ്യം തങ്ങളുടെ പുരുഷന്മാരെയും സ്ത്രീകളെയും നീലനിറത്തില്‍ അഭിമാനിക്കുന്നുവെന്നും വെല്ലുവിളികളെ നേരിടാനും എതിരാളികളെ പിന്തിരിപ്പിക്കാനും വ്യോമസേനയുടെ കഴിവിനെ അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

Comments (0)
Add Comment