ഇന്ത്യയില്‍ 48,648 പേര്‍ക്ക് കൂടി കോവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ 48,648 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 80,88,851 ആയി.24 മണിക്കൂറിനിടെ രോഗം ബാധിച്ച്‌ 563 പേര്‍ കുടി മരിച്ചു. ഇതോടെ രാജ്യത്ത് മഹാമാരിയില്‍ മരിച്ചവരുടെ എണ്ണം 1,21,090 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 57,386 പേര്‍ രോഗമുക്തി നേടി. 5,94,386 പേര്‍ നിലവില്‍ ചികിത്സയിലാണെന്നും ആകെ 73,73,375 പേര്‍ സുഖം പ്രാപിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Comments (0)
Add Comment