തമിഴ് സൂപ്പര്‍താരം വിജയ്യുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വീണ്ടും ശക്തമാകുന്നു. ഫാന്‍സ് അസോസിയേഷന് പ്രതിനിധികളുമായി നടന് വിജയ് ചെന്നൈയിലെ വീട്ടില്‍ കൂടിക്കാഴ്ച നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.വിജയ് ബിജെപിയിലേക്കെന്ന വാര്‍ത്ത തള്ളി വിജയ്യുടെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും ജനകീയ മുന്നേറ്റത്തിന്റെ ആവശ്യം വേണ്ടി വന്നാല്‍ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, വിജയ് സിനിമയായ മെര്‍സലിന്റെ ജിഎസ്ടി പ്രശ്നത്തില്‍ ബിജെപിയും വിജയും തമ്മില്‍ കലഹമുണ്ടായിരുന്നു. അന്ന് വിജയ്യെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. കൂടാതെ വീട്ടിലും ഓഫീസിലും റെയ്ഡും നടത്തിയിരുന്നു. അന്ന് വിജയ് ആരാധകര്‍ താരത്തിന് വന്‍ പിന്തുണയാണ് നല്‍കിയത്.