എന്ത് വന്നാലും ബിജെപിയിലേക്ക് മകന്‍ വിജയ് പോകില്ല

വര്‍ഷങ്ങളായി സിനിമയും രാഷ്ട്രീയവും തമ്മില്‍ അഭേദ്യമായ ബന്ധമുള്ള സംസ്ഥാനമാണ് തമിഴ്നാട്, തമിഴ് സൂപ്പര്‍താരം വിജയ്‍യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ ബിജെപിയിലേക്ക് എന്ന തരത്തില്‍ ചില അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു, എന്നാല്‍ ഇത് നിഷേധിച്ച്‌ ചന്ദ്രശേഖര്‍ തന്നെ ഇപ്പോള്‍ എത്തിയിരിയ്ക്കുകയാണ്.എന്ത് വന്നാലും ബിജെപിയില്‍ ചേരില്ലെന്ന് എസ്.എ ചന്ദ്രശേഖര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അത്തരം വാര്‍ത്തകളില്‍ യാതൊരു സത്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.കൂടാതെ 2017-ല്‍ പുറത്തിറങ്ങിയ വിജയ് മെര്‍സല്‍ എന്ന ചിത്രം വലിയ വിവാദമായിരുന്നു. രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയതിനും ആരോഗ്യ വ്യവസ്ഥയ്ക്കും എതിരെ ചിത്രത്തില്‍ പരാമര്‍ശം ഉണ്ടായി എന്ന് ആരോപിച്ച്‌ വിജയ്ക്കെതിരെ വിമര്‍ശനം ഉണ്ടായിരുന്നു.

Comments (0)
Add Comment