ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കിംഗ്സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. വിജയക്കുതിപ്പ് തുടരാന്‍ കോഹ്‌ലിപ്പട കച്ചകെട്ടുമ്ബോള്‍ ഗംഭീര തിരിച്ചുവരവിനാണ് രാഹുലും സംഘവും ഒരുങ്ങുന്നത്. ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.പതിവിനു വിപരീതമായി അത്ഭുതകരമായ പ്രകടനമാണ് കോഹ്‌ലിയും സംഘവും പുറത്തെടുക്കുന്നത്. 7 കളികളില്‍ 5 എണ്ണത്തിലും ജയിച്ച ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. ഓപ്പണര്‍മാരായ ദേവ്ദത്ത് പടിക്കലും ആരോണ്‍ ഫിഞ്ചും മികച്ച തുടക്കം നല്‍കാറുണ്ട്. തുടക്കത്തില്‍ നിരാശപ്പെടുത്തിയ കോഹ്‌ലി പ്രതാപം വീണ്ടെടുത്തു കഴിഞ്ഞു. ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച എബി ഡിവില്യേഴ്‌സ് ഇരട്ടിക്കരുത്തോടെയാണ് ബാറ്റ് വീശുന്നത്.ബൗളിംഗിലും ബാംഗ്ലൂരിന് കാര്യമായ തലവേദനകളില്ല. നവ്ദീപ് സൈനിയും ഇസ്രു ഉഡാനയും ക്രിസ് മോറിസും നയിക്കുന്ന ബൗളിംഗ് നിര ഏതൊരു ടീമിനും വെല്ലുവിളിയാണ്. വാഷിംഗ്ടണ്‍ സുന്ദറും യുസ്‌വേന്ദ്ര ചഹലും മികച്ച ഫോമിലാണ്. പോയിന്റ് പട്ടികയില്‍ അവസാനക്കാരായ പഞ്ചാബ് ആകെ ജയിച്ചത് ബാംഗ്ലൂരിനോട് മാത്രമാണെന്നിരിക്കെ കണക്കു തീര്‍ക്കാനാകും ബാംഗ്ലൂരിന്റെ ശ്രമം.മറുഭാഗത്ത് കിംഗ്‌സ് ഇലവന് ഇന്നത്തെ മത്സരം ജയിച്ചേ തീരൂ. എല്ലാ ടീമുകളും ആദ്യ റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇന്ന് തോറ്റാല്‍ പ്ലേ ഓഫ് സാധ്യത അവസാനിക്കുമെന്ന് തന്നെ പറയാം. ഒരുപിടി മികച്ച താരങ്ങളുണ്ടെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ കെല്‍പ്പുള്ള ആരുമില്ല എന്നതാണ് പഞ്ചാബിനെ അലട്ടുന്നത്. കെ.എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പുരാന്‍, ഗ്ലെന്‍ മാക്സ്‌വെല്‍ തുടങ്ങിയവരൊക്കെ ടീമിലുണ്ടെങ്കിലും മത്സരം ജയിപ്പിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. മാക്‌സ്‌വെല്ലിനെ പുറത്തിരുത്തി വെടിക്കെട്ട് ബാറ്റ്‌സ്മാനായ ക്രിസ് ഗെയ്‌ലിന് ആദ്യ ഇലവനില്‍ സ്ഥാനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Comments (0)
Add Comment