കുവൈത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവാസികളെ നിയമിക്കാനുള്ള അപേക്ഷകള്‍ നിരസിക്കും

ഇത്തരം അപേക്ഷകള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ മുന്നോട്ടുവെച്ചാലും അംഗീകരിക്കില്ലെന്നാണ് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചത്.കുവൈത്ത് ഇപ്പോള്‍ ശക്തമായ സ്വദേശിവത്കരണ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ ജോലി ചെയ്യുന്ന ചില പ്രവാസി ജീവനക്കാരുടെ കരാര്‍ അവസാനിപ്പിച്ച ശേഷം ഇവരെ പ്രത്യേക കരാറുണ്ടാക്കി വീണ്ടും നിയമിക്കാന്‍ അപേക്ഷ നല്‍കിയതായുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കമ്മീഷന്‍.

Comments (0)
Add Comment