കുവൈത്തില്‍ 729 പേര്‍ക്കുകൂടി കോവിഡ്​ സ്ഥിരീകരിച്ചു

ഇതുവരെ 1,14,744 പേര്‍ക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​​​ച 649 പേര്‍ ഉള്‍പ്പെടെ 1,06,495 പേര്‍ രോഗമുക്​തി നേടി. ആറുപേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 690 ആയി. ബാക്കി 7559 പേരാണ്​ ചികിത്സയിലുള്ളത്​. 136 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. 8014 പേര്‍ക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.കോവിഡ്​ പരിശോധനയുടെ എണ്ണം വര്‍ധിപ്പിച്ചതാണ്​ കഴിഞ്ഞ ആഴ്​ചയിലെ സവിശേഷത. പ്രതിദിന മരണ സംഖ്യ മൂന്നും നാലും ആയിരുന്നത്​ ആറും ഏഴും എട്ടുമായി വര്‍ധിച്ചതും ആശങ്കജനകമാണ്​. ഒരാഴ്​ചയിലെ കണക്കെടുത്താല്‍ പുതിയ കേസുകളും രോഗമുക്​തിയും ഏതാണ്ട്​ ഒപ്പത്തിനൊപ്പമാണ്​. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്​ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നു.

Comments (0)
Add Comment