മനാമ:ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച നായ്ക്കളെയാണ് ഇതിനായി ഉപയോഗപ്പെടുത്തുക.പൊതുസുരക്ഷ ശക്തിപ്പെടുത്താനും കോവിഡ് ബാധിതരെ കണ്ടെത്താനും ഇത് കൂടുതല്‍ സഹായകമാവുമെന്നാണ് കരുതുന്നത്. നിലവിലുള്ള പരിശോധനരീതികള്‍ അവലംബിക്കുന്നതോടൊപ്പം നായ്ക്കളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിെന്റ സാധ്യതകളും പരിഗണിക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിെന്റ അംഗീകാരവും ലഭിച്ചിട്ടുണ്ട്.ഇതിെന്റ ഭാഗമായി നായ്ക്കളെ ഉപയോഗിച്ച് കോവിഡ് ബാധ കണ്ടെത്തുന്നതിനുള്ള പരീക്ഷണ പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു.