ഇതുമായി ബന്ധപ്പെട്ട ആലോചനകള്‍ നടക്കുകയാണ്.നിലവില്‍ ബാറില്‍ ഇരുന്ന് മദ്യപിക്കാന്‍ സാധിക്കില്ല. ബാറുകളില്‍ നിന്ന് പാഴ്‌സല്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചാലേ തങ്ങള്‍ക്ക് സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സാധിക്കൂ എന്നാണ് ബാറുടമകളുടെ നിലപാട്.തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിജ്ഞാപനം വരാനിരിക്കുകയാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുന്‍പ് ബാറുകള്‍ തുറക്കാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. വിജ്ഞാപനം പുറത്തിറങ്ങിയാല്‍ പിന്നെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമേ ബാറുകള്‍ക്ക് തുറക്കാന്‍ സാധിക്കൂ. ഇക്കാരണത്താലാണ് വിജ്ഞാപനം ഇറങ്ങും മുന്‍പേ ബാറുകള്‍ തുറക്കാമെന്ന് തത്വത്തില്‍ ധാരണയിലെത്തിയിരിക്കുന്നത്.കേരളത്തില്‍ ഉടന്‍ ബാറുകള്‍ തുറക്കേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രത്തിന്റെ അനുമതിയുണ്ട്. എന്നാല്‍, കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ തല്‍ക്കാലത്തേക്ക് ബാറുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുക്കുകയായിരുന്നു.തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നവംബര്‍ അഞ്ചിന് ഇറങ്ങിയേക്കും. അതിനേക്കാള്‍ മുന്‍പ് ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും. അതേസമയം, വിജ്ഞാപനം പുറത്തിറങ്ങി കഴിഞ്ഞാല്‍ പിന്നെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഡിസംബര്‍ അവസാനമേ ബാറുകള്‍ തുറക്കാന്‍ സാധിക്കൂ. ബാറുടമകള്‍ ഇത് അംഗീകരിക്കുന്നില്ല.ക്രിസ്‌തുമസ് സീസണില്‍ നല്ല രീതിയില്‍ കച്ചവടം നടക്കാന്‍ സാധ്യതയുണ്ടെന്നും കഴിഞ്ഞ ആറ് മാസമായി അടച്ചിട്ടതിനാല്‍ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാണെന്നും ബാറുടമകള്‍ ചൂണ്ടിക്കാട്ടുന്നു.ബാറുകള്‍ തുറന്നാല്‍ തന്നെ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. ഒരു മേശയ്‌ക്ക് ഇരുവശവും അകലം പാലിച്ച് രണ്ട് പേരെ മാത്രമേ ഇരിക്കാന്‍ അനുവദിക്കൂ. ഭക്ഷണം പങ്കുവയ്‌ക്കാന്‍ അനുവദിക്കില്ല.