പ്രതിരോധത്തിലെ വീഴ്ചകള്‍ക്ക് ഇപ്പോള്‍ വന്‍ വില നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സണ്‍ഡേ സംവാദ് പരിപാടിയിലാണ് ആരോഗ്യമന്ത്രിയുടെ വിമര്‍ശനം.രാജ്യത്ത് കോവിഡിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തുടക്കത്തില്‍ കാണിച്ച പ്രതിരോധനടപടികള്‍ പിന്നീട് ഉണ്ടായില്ല. സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വന്‍വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും മന്ത്രി പറഞ്ഞു.രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ വര്‍ധനവുണ്ടാകുമ്ബോഴും കേരളത്തില്‍ രോഗികളുടെ എണ്ണം വലിയ തോതില്‍ ഉയരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.പുതിയ കേസുകളില്‍ 15 ശതമാനവും കേരളത്തില്‍ നിന്നാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. കൂടാതെ ടെസ്റ്റുകളുടെ കാര്യത്തിലും വന്‍വീഴ്ചയുണ്ടായെന്നാണ് പറയുന്നത്. ടെസ്റ്റുകളുടെ എണ്ണം കുറയുമ്ബോഴും കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നി്‌ല്ലെന്നുമാണ് വിലയിരുത്തല്‍.രാജ്യത്ത് കേരളം, കര്‍ണാടക, ബംഗാള്‍, രാജസ്ഥാന്‍, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലാണ് പുതുതായി കോവിഡ് കേസുകള്‍ ഉയരുന്നത്. അവിടിങ്ങളില്‍ കേന്ദ്ര സംഘത്തെ അയച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാനുമാണ് കേന്ദ്രത്തിന്റെ തീരുമാനം.