ഖത്തറിലെ മുന്‍നിര ബാങ്ക്​ ആയ ബര്‍വ ബാങ്ക്​ ഇനി മുതല്‍ ദൂഖാന്‍ ബാങ്ക്​ എന്ന്​ അറിയപ്പെടും

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്​ ഗവര്‍ണര്‍ ശൈഖ്​ അബ്​ദുല്ല ബിന്‍ സഊദ്​ ആല്‍ഥാനിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ്​ ബര്‍വ ബാങ്കിന്‍െറ റീബ്രാന്‍ഡിങ്​ പ്രഖ്യാപിച്ചത്​.റീബ്രാന്‍ഡിങ്ങിലൂടെ കൂടുതല്‍ മികച്ച സേവനം ഉപഭോക്​താക്കള്‍ക്ക്​ നല്‍കാനാവുമെന്നാണ്​ പ്രതീക്ഷ. രാജ്യത്തിന്‍െറ സാമ്ബത്തിക സാമൂഹികപുരോഗതിക്ക്​ നിദാനമായ ഓയില്‍ ശേഖരം ആദ്യമായി കണ്ടെത്തിയ ദൂഖാന്‍ എന്ന സ്​ഥലത്തിന്‍െറ പേര്​ ത​െന്നയാണ്​ പുതിയ ബാങ്കിനായി തെരഞ്ഞെടുത്തിരിക്കുന്നത്​ എന്ന പ്രത്യേകതയുമുണ്ട്​.

Comments (0)
Add Comment