ഇതിനായി മൂന്നുഘട്ട പദ്ധതിക്ക് അംഗീകാരം നല്‍കിയതായി ദുരന്ത നിവാരണ ഉന്നതാധികാര സമിതി അറിയിച്ചു. രാജ്യത്തെ ആരോഗ്യ സൂചകങ്ങളെ അടിസ്ഥാനമാക്കി പൊതുജനാരോഗ്യ മന്ത്രാലയത്തിെന്‍റ പ്രത്യേക ശിപാര്‍ശ പ്രകാരമായിരിക്കും ഇവ നടപ്പാക്കുക.കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഖത്തറിലേക്ക് മടങ്ങിയെത്തുന്ന എല്ലാവരും നിര്‍ബന്ധിത ക്വാറന്‍റീനില്‍ പ്രവേശിക്കണം. കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിടും. ഇതിനാല്‍ പൊതുജനങ്ങള്‍ ഒത്തുകൂടുേമ്ബാഴും സാമൂഹിക പരിപാടികളില്‍ പങ്കെടുക്കുമ്ബോഴും നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്.രാജ്യത്ത് കോവിഡ്-19 വ്യാപനം തടയാന്‍ സാധിച്ചുവെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, മഹാമാരിയുടെ രണ്ടാം വ്യാപനം ആരംഭിച്ചിട്ടുണ്ട്. നാം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തരുതെന്നും ഉന്നതാധികാര സമിതി വ്യക്തമാക്കി.