ജയിലിലേക്ക് പോകാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് നടി കങ്കണ റണാവത്ത്

വെറുപ്പ് പരത്തിയെന്ന് ആരോപിച്ച്‌ മുംബൈ കോടതി കങ്കണയ്‌ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. അതിനൊപ്പം നിശബ്ദത പാലിക്കുന്നതിന് നടന്‍ ആമിര്‍ ഖാനെതിരെ വിമര്‍ശനം ഉന്നയിക്കാനും മറന്നില്ല. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.സവര്‍ക്കര്‍, നേതാ ബോസ്, ഝാന്‍സി റാണി എന്നിവരെപ്പോലുള്ളവരെയാണ് ഞാന്‍ ആരാധിക്കുന്നത്. ഇന്ന് ഗവണ്‍മെന്റ് എന്നെ ജയിലില്‍ അടയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തുകയാണ്. അത് എന്റെ തെരഞ്ഞെടുപ്പില്‍ എനിക്ക് ആത്മവിശ്വാസം നല്‍കുന്നു.ജയിലിലേക്ക് പോകാനായുള്ള കാത്തിരിപ്പിലാണ്. അതിലൂടെ എന്റെ ആരാധനാപാത്രങ്ങള്‍ കടന്നുപോയ അതേ ദുഃഖത്തിലൂടെ കടന്നുപോകാന്‍ എനിക്കാവും. ഇത് എന്റെ ജീവിതത്തിന് അര്‍ത്ഥം നല്‍കും ജയ് ഹിന്ദ്- കങ്കണ കുറിച്ചു.എങ്ങനെയാണോ ഝാന്‍സി റാണിയുടെ കോട്ട തകര്‍ന്നത്, അതുപോലെ എന്റെ വീട് തകര്‍ത്തു. വീര്‍ സവര്‍ക്കറിനെ ജയിലില്‍ അടച്ചപോലെ എ‌നെയും ജയിലില്‍ അടയ്ക്കാന്‍ ശ്രമം നടത്തുന്നു. ആരെങ്കിലും ചെന്ന് അസഹിഷ്ണുത കൂട്ടത്തോട് ചോദിച്ചു ഈ അസഹിഷ്ണുതയുടെ രാജ്യത്തുനിന്ന് എത്രത്തോളം വേദനയിലൂടെ കടന്നു പോയെന്ന്- ആമിര്‍ ഖാനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു കങ്കണയുടെ ട്വീറ്റ്.രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെക്കുറിച്ച്‌ ആമിര്‍ പ്രതികരിച്ചിരുന്നു. കുട്ടികളുടെ സുരക്ഷയ്ക്കായി ഇന്ത്യ വിടേണ്ടിവരുമോ എന്ന് ഭാര്യ ചോദിച്ചു എന്നാണ് ആമിര്‍ പറഞ്ഞത്.

Comments (0)
Add Comment