തമിഴ് നടന്‍ കാര്‍ത്തിക്കിന് കുഞ്ഞു പിറന്നു

ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത് കാര്‍ത്തി തന്നെയാണ്. താരം വിവരം അറിയിച്ചത് ട്വിറ്ററിലാണ്. സുഹൃത്തുക്കളെ എനിക്കൊരു ആണ്‍കുഞ്ഞു പിറന്നെന്നും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ഥനയും വേണമെന്നും കാര്‍ത്തി കുറിച്ചു. ട്വീറ്റ് കാര്‍ത്തിയുടെ സഹോദരനും നടനുമായ സൂര്യയും ഷെയര്‍ ചെയ്തു. കാര്‍ത്തിയും രഞ്ജനിയും വിവാഹിതരാകുന്നത് 2011 ലാണ്. 2013ലാണ് ഇവര്‍ക്ക് ആദ്യത്തെ കുട്ടി ജനിക്കുന്നത്. ഉമയാള്‍ എന്നാണ് ആദ്യത്തെ കുട്ടിക്ക് നല്‍കിയ പേര്.

Comments (0)
Add Comment