നയന്‍താരയും കുഞ്ചാക്കോ ബോബനും ‘നിഴലി’ലൂടെ ഒന്നിക്കുന്നു

ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വീണ്ടും മലയാളത്തിലേയ്ക്ക്. നയന്‍താര വീണ്ടും മലയാള സിനിമയിലേയ്ക്ക് എത്തുന്നത് കുഞ്ചാക്കോ ബോബനൊപ്പം നിഴല്‍ എന്ന ത്രില്ലര്‍ ചിത്രത്തിലൂടെയാണ്. ഈ സിനിമ സംവിധാനം ചെയ്യുന്നത് സംസ്ഥാന അവാര്‍ഡ് നേടിയ എഡിറ്റര്‍ അപ്പു ഭട്ടതിരിയാണ്. തിങ്കളാഴ്ച സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രം നിര്‍മിക്കുന്നത് ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടിപി, ഗിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടിപി, ഗിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദീപക് മേനോനാണ്.

എല്‍ സഞ്ജീവ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം സൂരജ് എസ് കുറുപ്പാണ്. നയന്‍താര കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രത്തിനായി മികച്ച അഭിനയത്രിയെ തന്നെ വേണമായിരുന്നുവെന്നും താനാണ് നയന്‍‌ താരയുടെ പേര് നിര്‍ദേശിച്ചതെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു. ട്വന്റി20യിലെ ഗാനരംഗത്തില്‍ മാത്രമാണ് ഇതിനുമുമ്ബ് ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചിട്ടുള്ളത്.

Comments (0)
Add Comment